നഗരത്തിന്റെ നടുവിൽ ഒരുങ്ങിയ സിംപിൾ ആൻഡ് മോഡേൺ ഭവനം

സ്വന്തമായി വീട് വയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് നിരവധി സ്വപ്‌നങ്ങൾ ഉണ്ടാകും. വീടിന്റെ സൗകര്യങ്ങളെക്കുറിച്ചും വീടിന്റെ രൂപത്തെക്കുറിച്ചും ഭംഗിയെക്കുറിച്ചുമെല്ലാം നമ്മൾ സ്വപ്നം കാണും. സ്വപ്നം കണ്ടത് പോലൊരു ഭവനം ഉയർന്നുപൊങ്ങണമെങ്കിൽ നമ്മുടെ ആവശ്യങ്ങളെ ആർകിടെക്ടിന് കൃത്യമായി പറഞ്ഞ് നൽകണം. അത്തരത്തിൽ ഉടമസ്ഥന്റെ ആഗ്രഹങ്ങളെ കണ്ടറിഞ്ഞ് ഒരുക്കിയ ഒരു ഭവനമാണ് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്ക് അടുത്തുള്ള മഞ്ഞോടിയിൽ ഉള്ള ഡോക്ടർ സതി നമ്പ്യാരുടെയും എം കെ നമ്പ്യാരുടെയും ശാന്തി എന്ന വീട്. കോഴിക്കോട് ആർകിടെക്റ്റ് കമ്പനിയായ  ഡി എർത്ത് കമ്പനിയിലെ  വിവേക് പുത്തൻ പുരയിൽ ആണ് ശാന്തി എന്ന ഈ വീടൊരുക്കിയത്.

റോഡിനോട് ഏറ്റവും ചേർന്നാണ് ഈ വീടുള്ളത്. വീടിന്റെ കോമ്പൗണ്ട് വാളിന്റെ ഗേറ്റ് തുറന്നാൽ വീടിന്റെ സ്‌പേസിലേക്കാണ് എത്തുന്നത്. ഗേറ്റ് തുറന്ന് കയറുമ്പോൾ തന്നെ ഗ്രാനൈറ്റിന്റെ ഒരു മാറ്റ് ഫിനിഷിൽ ഒരുക്കിയെടുത്ത ഒരു സ്റ്റെപ്പാണ് കൊടുത്തിട്ടുള്ളത്. ഏഴ് സെന്റ് സ്ഥലത്താണ് ഈ വീടുള്ളത്. വീടിന്റെ മുറ്റത്തിന്റെ സൈഡുകളിൽ പച്ചപ്പ് നിറയ്ക്കാൻ ഗ്രാസും നട്ടിട്ടുണ്ട്. ഇവിടെ ഗ്രാനൈറ്റിൽ ഒരുക്കിയ ഇരിപ്പിടങ്ങളും ഉണ്ട്. ഏഴ് സെന്റ് സ്ഥലത്തെ വളരെ കാര്യമായിത്തന്നെ ഉപയോഗിച്ചു എന്ന് സൂചിപ്പിക്കും വിധമാണ് വീടിന്റെ പ്ലാൻ. മെറ്റൽ വിരിച്ച വീടിന്റെ മുറ്റത്തിന്റെ ഒരു ഭാഗത്ത് വളരെ മനോഹരമായി കല്ലുകളും ഇട്ട് മനോഹരമാക്കിയിട്ടുണ്ട്.

വളരെ സിംപിൾ ആയിട്ടുള്ള ഒരു ഡിസൈനാണ് ഈ വീടിനുള്ളത്. എലിവേഷന്റെ ഭാഗമായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. വാളുകളും സ്ലാബുകളും മാത്രം അടങ്ങുന്ന ഒരു എലിവേഷൻ. ഇതിന് അടുത്തായുള്ള ഒരു ലുവെർട്ട് സ്ക്രീൻ ആണ്. ഫൈബർ കോമ്പൗണ്ട് ബോർഡ് എന്ന മെറ്റീരിയൽ ഉപയോഗിച്ചാണ് മാസീവായുള്ള ഈ സ്ട്രക്ച്ചർ വാൾ ഒരുക്കിയത്. പുറത്ത് നിന്ന് വരുന്ന വലിയ ശബ്ദത്തെ ഒഴിവാകുന്നതിനാണ് ഈ വാൾ ഒരുക്കിയിരിക്കുന്നത്. വീടിന് നാച്ചുറൽ ഫീൽ ലഭിക്കുന്നതിനായി വീടിന്റെ മുൻ ഭാഗത്ത് ഒരു വശം കോൺക്രീറ്റ് പ്ലാസ്റ്റർ ചെയ്യാതെ വിട്ടിട്ടുണ്ട്. ഇതിന്റെ ഒരു ഭാഗത്തായി മരങ്ങളും നട്ട് പിടിപ്പിച്ചിട്ടുണ്ട്.

വീടിന്റെ സിറ്റൗട്ട് കടന്ന് പ്രധാന വാതിൽ തുറന്ന് കയറി വരുമ്പോൾ ഒരു ചെറിയ ഫോയർ സ്‌പേസാണ് ഉള്ളത്. ഇവിടെ വീടിനെ കൂടുതൽ ആകർഷമാക്കുന്നതിനായി ഭിത്തിയിൽ ഓപ്പണിങ് ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് നോക്കുമ്പോൾ നേരെ പൂജാ മുറിയിലേക്ക് വ്യൂ കിട്ടുന്ന രീതിയിലാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്ന് വലത് ഭാഗത്തായി ഒരു ഇൻറ്റേണൽ കോർട്ടിയാടും ഒരുക്കിയിട്ടുണ്ട്. വളരെ സിംപിൾ ആയി ഒരു ചെടി മാത്രമാണ് ഇവിടെ ഉള്ളത്. ആവശ്യത്തിന് വെളിച്ചവും വായുവും ലഭിക്കുന്ന രീതിയിലാണ് ഈ ഭാഗം ഉള്ളത്. ആകർഷകമായ പെയിന്റിങ്ങുകളും ഈ വീടിന്റെ ഭിത്തിയിൽ തൂക്കിയിട്ടുണ്ട്. ഫോയറിന്റെ ഇടത് ഭാഗത്തായാണ് ഫോർമൽ ലിവിങ് ഏരിയ ഉള്ളത്. വളരെ സുന്ദരമായ സിറ്റിങ് അറേഞ്ച്മെന്റ്‌സാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

വളരെ ലളിതമായ ഇന്റീരിയൽ ആണ് ഈ വീടിനുള്ളത്. സോഫാസെറ്റും മാറ്റും ജനാലകളുടെ ബ്ലൈൻസുമടക്കം ഒരേ കളർ പാറ്റേണിലാണ് ഒരുക്കിയിരിക്കുന്നത്. ഇതേ കളർ ടോണിലാണ് ഡൈനിങ് റൂമിലെ ഫർണിച്ചറുകളും ഒരുക്കിയിരിക്കുന്നത്. തടിയിൽ ഒരുക്കിയ ആറു പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള സീറ്റിങ്ങാണ് ഒരുക്കിയിരിക്കുന്നത്. വളരെ മനോഹരമായ സ്റ്റെയർ കേസും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിനായി ഒറ്റ പാളിയിൽ തീർത്ത നിരവധി ജനാലകളും ഒരുക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *