മണ്ണിൽ മെനഞ്ഞെടുത്ത മനോഹര ഭവനം

നഗരത്തിന്റെ എല്ലാ തിരക്കുകളും ഒഴുവാക്കി  ശാന്തവും സുന്ദരവുമായ ഒരു പ്രദേശത്ത് ജീവിക്കണം. ധാരാളം മരങ്ങളും ചെടികളും പച്ചപ്പും പ്രകൃതിയുടെ എല്ലാ നന്മയും അറിഞ്ഞുള്ള ഒരു ജീവിതം ഇങ്ങനെ ആഗ്രഹിക്കുന്നവരെ നാം കാണാറില്ലേ. എന്നാൽ ആഗ്രഹത്തിനപ്പുറം ശുദ്ധവായു ശ്വസിച്ച് പ്രകൃതിയോട് ചേർന്ന് ജീവിതം നയിക്കുന്നവരാണ് കണ്ണൂർ ജില്ലയിലുള്ള ഹരിയും ആശയും.

34 ഏക്കർ സ്ഥലത്ത് സ്വന്തമായി കൃഷി ചെയ്ത് പ്രകൃതിയുടെ എല്ലാ അനുഗ്രഹങ്ങളും അറിഞ്ഞ് ജീവിക്കുന്നവരാണ് ഈ  ദമ്പതികൾ. പ്രകൃതിയെ നോവിക്കാതെ ജീവിക്കണം സ്വന്തമായി ഒരു കാട് ഒരുക്കണം എന്ന ആഗ്രഹത്തിൽ നിന്നുമാണ് ഇരുവരും ചേർന്ന് ഈ വീടും സ്ഥലവും ഇത്ര മനോഹരമാക്കിയത്. മണ്ണു പയോഗിച്ചാണ് ഈ വീട് പണിത്തിരിക്കുന്നത്. പ്രകൃതിദത്ത വസ്തുക്കൾ കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.  മണ്ണും കുമ്മായവും ഉപയോഗിച്ച് പണിയുന്ന വീടുകൾ പലപ്പോഴും കാഴ്ചയിലും വ്യത്യസ്തമായിരിക്കും. സിമെന്റ് ഉപയോഗിക്കുന്നതിന് പകരം മണ്ണും കുമ്മായവും ഉപയോഗിച്ച് പണികഴിപ്പിച്ചിരിക്കുന്ന ഈ വീട് പ്രകൃതിയോട് വളരെയധികം ഇണങ്ങിയാണ് ഒരുക്കിയിരിക്കുന്നത്.

പ്ലോട്ടിന്റെ ലെവലിന് വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും തന്നെ വരുത്താതെയാണ് ഈ വീട് ഒരുക്കിയത്. പഴയകാല വീടുകളുടെ ഓർമ്മകൾക്ക് പുറമെ പ്രകൃതിയെ വേദനിപ്പിക്കാതെയാണ് ഈ വീട് ഒരുക്കിയത്. മണ്ണിനൊപ്പം ഉലുവ, കടുക്ക, കുമ്മായം, ശർക്കര ഒക്കെ ഇട്ട് റെഡിയാക്കിയാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ആവശ്യത്തിന് വെളിച്ചവും കാറ്റും ലഭിക്കുന്ന രീതിയിൽ നിരവധി ജനാലകളും ഈ വീടിനുണ്ട്. പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ ഭൂമിയിലേക്ക് അലിഞ്ഞ് ചേരാൻ കഴിയുന്ന രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ചിലവ് കുറയ്ക്കുന്നതിന് പുറമെ വീടിനകത്ത് തണുപ്പ് നിലനിർത്തുന്ന നിർമ്മിതിയാണ് ഈ വീടിനുള്ളത്.

ഇന്ന് കണ്ടുവരുന്ന വീടുകളിലെ അത്യാധുനിക സജ്ജീകരങ്ങളോ ആഡംബരങ്ങളോ ഈ വീട്ടിൽ ഇല്ലെങ്കിലും പ്രകൃതിയെ ഒട്ടും വേദനിപ്പിക്കാതെ ഒരുക്കിയിരിക്കുന്ന ഈ വീട് ആവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും നിറച്ചാണ് ഒരുക്കിയിരിക്കുന്നത്. എല്ലാത്തിലും പ്രകൃതിയുടെ നന്മ കൊണ്ടെത്തിക്കാൻ ശ്രമിച്ച ഈ വീട്ടിൽ ബയോഗ്യാസ് ഫെസിലിറ്റിയും ഒരുക്കിയിട്ടുണ്ട്. കാടിന് നടുവിലായി ഒരുക്കിയിരിക്കുന്ന ഈ വീട്ടിൽ എല്ലാ വസ്തുക്കളും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ലാളിത്യം നിറഞ്ഞൊരു വീടാണ് ഈ മണ്ണിൽ പണിതെടുത്ത വീട്.

വീടുകൾ വ്യക്തിത്വം കൂടി എടുത്തുകാണിക്കും എന്ന് പറഞ്ഞ് കേൾക്കാറുണ്ട്. അത്തരത്തിൽ ഹരിയുടെയും ആശയുടെയും വ്യക്തിത്വവും പ്രകൃതി സ്നേഹവും തുറന്ന് കാണിക്കുന്നതാണ് ഈ മൺ വീട്. ആദ്യകാഴ്ചയിൽ തന്നെ മനം കുളിർപ്പിക്കുന്ന സുന്ദരമായ ഒരു കൊച്ച് വീട്. പരമ്പരാഗത ശൈലിക്കൊപ്പം മോഡേൺ രീതികളും ഇഴ  ചേർത്താണ് ഈ വീടിന്റെ നിർമാണം. അതും ഭൂപ്രകൃതിയോട് ഏറ്റവും ഇണങ്ങി ചേർന്ന രീതിയിൽ. അതുകൊണ്ടുതന്നെ ഗ്രാമത്തിന്റെ സൗന്ദര്യവും പ്രകൃതിയുടെ മനോഹാരിതയും ഇവിടെ വരുന്നവർക്ക് ഒരുപോലെ ആസ്വദിക്കാം. ഈ വീടിന്റെ നിർമ്മാണ രീതിയിലെ പ്രത്യേകത മൂലം മറ്റ് വീടുകളെ അപേക്ഷിച്ച് വീടിനകത്ത് താപനില വളരെ കുറവായിരിക്കും, വേനൽക്കാലത്ത് ഇത് വലിയ ആശ്വാസം പകരുന്ന ഒന്നാണ്. ഇതിന് പുറമെ പുരയിടത്തിൽ ഒരുക്കിയിരിക്കുന്ന ജൈവ കൃഷിയും മാലിന്യ നിർമ്മാർജ്ജനവും ഒക്കെ ഏറെ പ്രശംസാവഹം തന്നെയാണ്.

ലളിതവും മനോഹരമാവുമായ ഈ വീട് കാണുന്നതും മനസിന് സന്തോഷം പകരുന്ന ഒരു അനുഭവമാണ്. പ്രകൃതി നൽകുന്ന എല്ലാ സൗഭാഗ്യങ്ങളും ആസ്വദിക്കുന്നവരാണ് നമ്മൾ. അതുകൊണ്ട്തന്നെ പ്രകൃതിയെ നോവിക്കാതെ ആവട്ടെ ഓരോ വീട് നിർമ്മാണവും.

Leave a Reply

Your email address will not be published. Required fields are marked *