മിൽമ പാലും നെയ്യും ഒരിക്കലെങ്കിലും ഉപയോഗിച്ചവർ ഈ കാഴ്ച കാണാതെ പോകരുത് .എന്നാലും ഇങ്ങനൊക്കെ

മുമ്പൊക്കെ നമ്മുടെ നാട്ടിൽ ഒട്ടുമിക്ക വീടുകളിലും പശുക്കറവ ഉണ്ടായിരുന്നു നല്ല ശുദ്ധമായ പാല് അന്വേഷിച്ചു എവിടെയും പോകേണ്ട സാഹചര്യം ഇല്ലായിരുന്നു .അന്നൊക്കെ ഗ്രാമങ്ങളിൽ ഒരുപാടു പച്ചപ്പും പുല്ലും ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് പുല്ലു അന്വേഷിച്ചു മറ്റൊരിടത്തേക്കും പോകേണ്ട സാഹചര്യം ഇല്ലാത്തതു കൊണ്ട് നമ്മുടെ വീട്ടിൽ വളർത്തുന്ന പശുവിനെ തീറ്റി പോറ്റാൻ ആ പുല്ലും പിന്നെ ഒരൽപം പിണ്ണാക്കും പിന്നെ വീട്ടിലെ കാടി വെള്ളവും ഒക്കെ മതിയായിരുന്നു .

പക്ഷെ ഇന്ന് കാലം മാറി .ഗ്രാമങ്ങളിലെ പുല്തകിടികൾ ഒക്കെ അപ്രത്യക്ഷം ആയി അവിടെ ഒക്കെ ബഹുനില കെട്ടിടങ്ങൾ നിരന്നു .കേരളത്തിൽ പശു വളർത്തൽ ലാഭകരം അല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി അപ്പോൾ ഒന്നും രണ്ടും പശു ഉണ്ടായിരുന്നവർ ഒക്കെ പശുവിനെ വിറ്റു.പശുവിനു ആ വശ്യമായ പുല്ലും മറ്റും ഒക്കെ ലഭ്യത കുറഞ്ഞതും പശുവിന്റെ തീറ്റ മുതലാകാതെ വന്നതും ഒക്കെ കാരണം .

മുമ്പ് രാവിലെ വീട്ടിൽ പശുവിനെ കറന്നു പാല് കുടിച്ചിരുന്ന മലയാളി മുമ്പ് നമ്മുടെ നാട്ടിൽ അപൂർവം ആയി മാത്രം വിറ്റിരുന്ന പായ്ക്കറ്റ് പാലിനെയും ,പായ്ക്കറ്റ് പാൽ ഉല്പന്നങ്ങളെയും ആശ്രയിക്കുവാൻ തുടങ്ങി .

അങ്ങനെ കേരളത്തിൽ ഇപ്പൊ മുമ്പന്തിയിൽ നിൽക്കുന്ന ഒരു കമ്പനി ആണ് മിൽമ .നമ്മൾ കുടിക്കുന്ന ആ മിൽമ പാലും മിൽമ നെയ്യും ഒക്കെ എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണണ്ടേ നമുക്കൊന്ന് കണ്ടുനോക്കാം .

ഈ അറിവ് ഇഷ്ടപെട്ടാൽ ലൈക് അടിക്കാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *