മുരടിച്ച വഴുതന കുല കുത്തി കായിക്കും ചക്കക്കുരു ഇങ്ങനെ ഉപയോഗിച്ചാൽ

ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് എല്ലാ വീട്ടമ്മമാര്‍ക്കും ഗുണം ചെയ്യുന്ന ഒരു കിടിലന്‍ ചക്കക്കുരു ടിപ്പ് ആണ് .നമുക്ക് എല്ലാവര്ക്കും അറിയാം ചക്കക്കുരു വളരെ ഗുണങ്ങള്‍ ഉള്ള ഒന്നാണ് എന്ന് പക്ഷെ പലപ്പോഴും നമ്മള്‍ ചക്കക്കുരു വെറുതെ എറിഞ്ഞു കളയുക ആണ് പതിവ് .

വീട്ടമ്മമാര്‍ അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി കൃഷി ചെയ്യുന്ന ഒന്നാണ് വഴുതന .പക്ഷെ പലപ്പോഴും അവര്‍ പരത്തി പറയാറുണ്ട് വഴുതനയില്‍ ഒട്ടും കായ പിടിക്കുന്നില്ല അതല്ലങ്കില്‍ കായ പിടിച്ചാല്‍ തന്നെ അത് ഒട്ടും വണ്ണം വെക്കുന്നില്ല ആകെ മുരടിച്ചു പോകുന്നു എന്നൊക്കെ .അപ്പോള്‍ നമ്മള്‍ ഇന്ന് ഇവിടെ പരിച്ചയപെടുതുന്നത് വഴുതനയില്‍ നിറയെ നല്ല വലുപ്പത്തില്‍ വഴുതനങ്ങ ഉണ്ടാകുന്നതിനായി ചക്കക്കുരു എങ്ങനെ ഉപയോഗിക്കാം എന്നാണ് അപ്പൊ അത് എങ്ങനെ എന്ന് നമുക്കൊന്ന് നോക്കാം

ചക്കക്കുരു പ്രോടീന്‍ കലവറ ആണ് എന്ന് നമുക്ക് എല്ലാവര്ക്കും അറിവുള്ളത് ആണല്ലോ അപ്പൊ കുറച്ചു ചക്കക്കുരു എടുത്തതിനു ശേഷം അത് ഒരു ചുറ്റിക അല്ലങ്കില്‍ മറ്റു എന്തെങ്കിലും വച്ച് നന്നായി ഒന്ന് ചതക്കുക .ഈ ചതച്ച ചക്കക്കുരു ഒരു പത്രം എടുത്ത് ആ പത്രത്തിലേക്ക് ഇട്ടു വെക്കുക ഇനി ഈ ചക്കക്കുരു മൂടി കിടക്കാന്‍ പാകത്തിന് കഞ്ഞിവെള്ളം ചക്കക്കുരു വച്ച പാത്രത്തില്‍ ഒഴിക്കുക .ഇത്രേ ഉള്ളു പണി ഇനി മൂന്നു ദിവസത്തേക്ക് ഈ പാത്രം  തുറന്നു തന്നെ സൂക്ഷിക്കുക .അടച്ചു വെക്കരുത് അടച്ചു വച്ചാല്‍ ബാഡ് സ്മെല്‍ ഉണ്ടാകും .

മൂന്നു ദിവസത്തിനു ശേഷം ഈ വെള്ളം എടുത്തു കൈ കൊണ്ട് നല്ലതുപോലെ  ഞെരടി വെള്ളം വഴുതനയുടെ  ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക .എത്ര മുരടിച്ചു പോയ വഴുതനയും ഇലയൊക്കെ തളിര്‍ത്തു നല്ല കരുത്തു ഉണ്ടാകുകയും നിറയെ നല്ല സുന്തരന്‍ വഴുതനങ്ങ ഉണ്ടാകുകയും ചെയ്യും .വഴുതനയില്‍ മാത്രമല്ല മറ്റു ചെടികളും പൂക്കാനും കായിക്കാനും വേണ്ടി ഈ പ്രയോഗം ചെയ്യാവുന്നത് ആണ്

Leave a Reply

Your email address will not be published. Required fields are marked *