കായ പിടിക്കാത്ത മുരിങ്ങ ,മാവ് ,പേര എന്നിങ്ങനെ എല്ലാ വൃക്ഷങ്ങളും നിറയെ കായിക്കും ഇങ്ങനെ ചെയ്താൽ

ഓരോ സീസൺ കഴിയുമ്പോളം പ്ലാവും മാവും കയ്ക്കുന്നുണ്ടോ എന്ന് നോക്കി നിൽക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ പലരും നേരിടുന്നത് നിരാശയാണ്. എങ്ങനെ മാവും പ്ലാവും നല്ല രീതിയിൽ കായ്ക്കും. നമ്മളുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് മരുന്നുണ്ടാക്കി വൃഷങ്ങൾക്ക് നൽകുകയാണെങ്കിൽ വളരെ പെട്ടെന്ന് വിളവ് ലഭിക്കുന്ന ഒരു ടിപ്പാണ് നമ്മൾ നോക്കാൻ പോകുന്നത്. പണ്ട് മുതൽക്കേ കർഷകർക്ക് ഉപയോഗിക്കുന്ന ചില നുറുങ്ങു വിദ്യയാണ് ഇവിടെ പ്രയോഗിക്കാൻ പോകുന്നത്.

അതിൽ ആദ്യത്തെ പ്രയോഗമാണ് ഉലുവ കഷായം. ശിഗരങ്ങൾ വെട്ടിമാറ്റിട്ടും മറ്റ് പല വിദ്യകൾ ഉപയോഗിച്ചിട്ടും അവസാനം ഫലം കണ്ടില്ലെങ്കിൽ ഉലുവ കഷായം ഉപയോഗിക്കാവുന്നതാണ്. വിപണികളിൽ സുലഭമായ ഒന്നാണ് ഉലുവ. 500 ഗ്രാം ഉലുവ അഞ്ച് ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളപ്പിച്ചാറിയ വെള്ളം വൃഷത്തിന്റെ അരികെ ഒഴിക്കാവുന്നതാണ്. രണ്ട് ദിവസത്തിനു ശേഷം ഈ വിദ്യ ഒന്നുകൂടി പ്രയോഗിച്ചാൽ വൃഷത്തിന് ഏറെ ഗുണമേന്മ ചെയ്യുന്നതാണ്.

പണ്ടുള്ള കർഷകർ പ്ലാവിന് പാവാട ഇടുന്ന പതിവുണ്ടായിരുന്നു. ഇത്തരം വിശ്വാസം കർഷകർക്ക് ഉള്ളതിനാൽ തന്നെ നല്ല വിളവെടുപ്പ് അവർക്ക് എടുക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ കായ്ക്കാത്ത തെങ്ങിന് കർഷകർ ആണി അടിക്കുമായിരുന്നു. ആണി അടിച്ച തെങ്ങിന് നല്ല രീതിയിൽ കായ ഫലം ലഭിച്ചിരുന്നു. മഴകാലത്തിന് മുമ്പ് പ്ലാവിൽ ചാണകം തേച്ച് പഴയ തുണി കൊണ്ട് കെട്ടിടുന്ന വിശ്വാസമുണ്ടായിരുന്നു. പ്ലാവിന്റെ ചുവട്ടിൽ തന്നെ ചക്ക കായ്ക്കുന്നത് ഇത് മൂലം സഹായിച്ചിരുന്നു. ഇന്നത്തെ കർഷകർക്ക് അറിയാത്ത ഒട്ടനവധി കാര്യങ്ങളാണ് പണ്ടത്തെ കർഷകർ ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ അവർക്ക് നല്ല രീതിയിൽ വിലവും ലഭിച്ചിരുന്നു.

മാവിന്റെ തടത്തിൽ മുരിങ്ങയ്ക്കും ഉമിയിട്ട് മൂടുന്ന രീതി പണ്ട് പലരും ചെയ്തിരുന്നു. നെല്ലിയുടെ ഒരേ വൃഷത്തിൽ നിന്നുമാണ് രണ്ട് തൈകൾ നട്ട് വളർത്തുകയാണെങ്കിൽ അവ രണ്ട് പരാഗണം ചെയ്യില്ല. അതുകൊണ്ട് തന്നെ രണ്ട് നെല്ലിയിൽ നിന്ന് ഓരോ തൈ നടുന്നതാണ് ഏറെ ഉത്തമം. പഴമക്കാർ പണ്ട് നാരകത്തിന്റെ ചുവട്ടിൽ മുടി കുഴിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ നല്ല ഫലം ലഭിക്കുമെന്നാണ് അവർ വിശ്വസിച്ചിരുന്നത്.

വീട്ടിൽ പൂന്തോട്ടം വളർത്തുന്നവരാണെങ്കിൽ ചായ കടയിൽ നിന്നും ഉപയോഗിച്ച് തേയില ശേഖരിച്ച് റോസ് ചെടിയുടെ ചുവട്ടിൽ ഇടുമായിരുന്നു. കയ്ക്കാത്ത പച്ചക്കറി കൃഷിയ്ക്ക് കർഷകർ കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുമായിരുന്നു. കൂടാതെ പച്ചക്കറി വേവിക്കുന്ന ചൂട് വെള്ളം തണുത്തതിന്‌ ശേഷം ചെടികൾക്ക് ഒഴിച്ചു കൊടുക്കുന്നതിലൂടെ നല്ല കായ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *