കണ്ണിന്‍റെ കാഴ്ചശക്തി ഓരോ ദിവസവും വര്‍ധിച്ചു വരും ഇങ്ങനെ ചെയ്താല്‍

നമ്മുടെ ശരീരത്തിലെ ഒഴിച്ചു കൂടാൻ കഴിയാത്ത പ്രധാനപ്പെട്ട അവയവമാണ് കണ്ണ്.കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ എന്ന് നാം പറയാറുണ്ട്. അതുപോലെതന്നെ കണ്ണില്ലാത്തവരോട് ചോദിക്കണം കാഴ്ച്ചയുടെ വില എന്താണ് എന്ന് . ഇതില്‍ നിന്നെല്ലാം കണ്ണ് നമ്മുക്ക് എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഊഹിക്കാമാല്ലോ. കണ്ണിനെ നമ്മള്‍ ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ സംരക്ഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നമ്മൾ ഏറെ നേരം കമ്പ്യൂട്ടറിനും ടി.വിക്കും മുന്നില്‍ ഒക്കെ ഇരിക്കുന്ന വ്യക്തികളാണെങ്കില്‍ കൂടുതൽ ആയി പരിപാലിക്കേണ്ടതുണ്ട്.

ഒരുപാട് സമയം കണ്ണ് ഒരേ സ്ഥാനത്ത് നോക്കിയിരിക്കുന്നതിലൂടെ നിങ്ങളുടെ കണ്ണ് മാത്രമല്ല ശരീരം മുഴുവൻ വരളുകയും ക്ഷീണിതമാകുകയും ചെയ്യും. അതിനാല്‍ തന്നെ മറ്റേത് ശരീരഭാഗത്തെ വ്യായാമത്തിന് വിധേയമാക്കുന്നതിനേക്കാള്‍ ഒരുപാട് പ്രാധാന്യമാണ് കണ്ണിന് വ്യായാമം നല്‍കുന്നത്. മങ്ങിയ വെളിച്ചത്തില്‍ വായിക്കുന്നതും കമ്പ്യൂട്ടര്‍, സ്മാര്‍ട്‌ഫോണ്‍, വീഡിയോതുടങ്ങിയ ഡിജിറ്റല്‍ ഡിവൈസുകളില്‍ ഏറെ നേരം നോക്കിയിരിക്കുന്നതും ഇമ ചിമ്മാതെ എന്തെങ്കിലും വസ്തുവില്‍ ഏറെ നേരം നോക്കിയിരിക്കുന്നതുമെല്ലാം കണ്ണിന് ഏറെ ആയാസം നല്‍കുന്നത് ആണ് .കണ്ണിന് വ്യായാമം നല്‍കുന്നതിലൂടെ കണ്ണിലെ മസിലുകള്‍ ഏകോപിക്കുകയും ശക്തിപ്പെടുകയും ഒക്കെ ചെയ്യും.

ഇത് ഒരു വസ്തുവില്‍ ഫോക്കസ് ചെയ്യാനുള്ള കഴിവിനെ വര്‍ധിക്കുകയും രണ്ട് കണ്ണുകള്‍ക്കുമിടയിലുള്ള ഒപ്റ്റിക്കല്‍ ഇമേജ് കോഓര്‍ഡിനേഷനെ മെച്ചപ്പെടുത്തുകയും ഒക്കെ ചെയ്യും.വ്യായാമത്തിലൂടെ കണ്ണട ഒഴിവാക്കാം എന്ന നേട്ടം മാത്രമല്ല ആരോഗ്യകരമായ കണ്ണുകള്‍ സ്വന്തം ആക്കാം എന്നൊരു നേട്ടം കൂടിയുണ്ട്.കണ്ണ് വട്ടത്തില്‍ കറക്കുക എന്നത് ഒരു വ്യായാമം ആണ്. കണ്ണ് ക്ലോക്കിലെ സൂചി പോലെ വട്ടത്തില്‍ കറക്കുന്നത് വളരെ നല്ല ഒരു മെച്ചപ്പെട്ട വ്യായാമമാണ്. ഓരോ മുപ്പത് മിനുട്ടിന് ശേഷവും ഇങ്ങനെ കണ്ണ് ഇരുവശത്തേക്കും വട്ടത്തില്‍ കറക്കണം.ഏറെ നേരം കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവരും പുസ്തകം വായിക്കുന്നവരും തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ഒന്നാണിത്.

ഉള്ളംകൈകൊണ്ട് കണ്ണിനെ മൂടുകകണ്ണടച്ചതിന് ശേഷം ഉള്ളംകൈ കൊണ്ട് പതുക്കെ നമ്മുടെ കണ്ണുകള്‍ മൂടണം.മൂടുന്നത് ബലം പ്രയോഗിച്ചായിരിക്കരുത്. കണ്ണിന് യാതൊരു വിധത്തിലും സമ്മര്‍ദ്ദം നല്‍കാതെ വേണം ചെയ്യാൻ. ഇങ്ങനെ ചെയ്യുന്നതിലൂടെ കണ്ണിന്റെ ക്ഷീണം അകലുകയും ആശ്വാസം നല്‍കുകയും ചെയ്യും.പ്രതിദിനം 8-10 മണിക്കൂര്‍ കമ്പ്യൂട്ടറിന് മുന്നില്‍ സമയം ചിലവഴിക്കുന്നവര്‍ ഓരോ മണിക്കൂറിലും ഒന്നുരണ്ട് മിനിട്ട് ഇടവേളയെടുത്ത് ഇത്തരത്തില്‍ വിശ്രമം നല്‍കാൻ ശ്രെദ്ധിക്കുക. ഇല്ലെങ്കില്‍ ഇത് ഡ്രൈ ഐ എന്ന രോഗത്തിന് കാരണമാകും. ഒരു വസ്തുവില്‍ കേന്ദ്രീകരിക്കുക കണ്ണുകൾ, നിങ്ങളില്‍ നിന്ന് ഏറെ അകലെയുള്ള ഒരു വസ്തുവിലേക്ക് ഒരു മിനുട്ടിന്റെ പകുതിയോളം എങ്കിലും നോക്കുക.

അതിന് ശേഷം ഏറെ തവണ കണ്ണ് ചിമ്മുക, അതിന്‌ശേഷം കണ്ണിനോട് അടുത്തുള്ള ഒരു വസ്തുവിലേക്ക് 15 സെക്കന്‍ഡ് എങ്കിലും നോക്കുക, അതിന് ശേഷം വീണ്ടും കണ്ണുകള്‍ കുറച്ച് തവണ ഒന്ന് ചിമ്മുക. ഇത് പത്ത് പ്രാവശ്യമെങ്കിലും ചെയ്യുന്നത് കണ്ണിന് വളരെ നല്ല കാര്യം ആണ്.
കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട ഭക്ഷണരീതി പറയാം, നമ്മുടെ ആഹാരരീതി കണ്ണിന്റെ ആരോഗ്യത്തെയും ഒരുപാട് ബാധിക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ കാഴ്ച്ച ശക്തിയെ വര്‍ധിപ്പിക്കാനാവും.

ചീര, മുരിങ്ങ മുതയാല ഇലക്കറികളും കാരറ്റ്, ബീറ്റ്‌റൂട്ട്, പപ്പായ മുതലായ പച്ചക്കറികളും കണ്ണിന്റെ ആരോഗ്യത്തിന് അഭികാമ്യമായ ഒന്നാണ്. ഇവയിലടങ്ങിയ അയേണ്‍, കാത്സ്യം, ഫോളിക് ആസിഡ്, വൈറ്റമിന്‍ എ എന്നിവ കാഴ്ച്ചശക്തിയെ ഒരുപാട് വര്‍ധിപ്പിക്കും.പാല്‍, ചെറിയ മത്സ്യങ്ങള്‍ മുതലായവയും കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഭക്ഷണങ്ങളാണ് എന്ന് പഠനങ്ങൾ തെളിയിക്കും .

Leave a Reply

Your email address will not be published. Required fields are marked *