സ്വകാര്യ ഭാഗങ്ങളില്‍ ,ചൊറിച്ചില്‍ അണുബാധ ,കറുപ്പ് ഇവ സ്ഥിരമായി ഉണ്ടാകുന്നുണ്ടോ എങ്കില്‍ ശ്രദ്ധിക്കുക

ആവർത്തിച്ച് വരുന്ന അണുബാധകൾ ഒക്കെ ചില രോഗങ്ങൾക്കുള്ള ലക്ഷണങ്ങൾ ആയിരിക്കാം. മൂത്രാശയം, വൃക്കകൾ,യോനി, പാദങ്ങൾ, ചർമ്മം എന്നിങ്ങനെ പലയിടത്തായി പ്രമേഹത്തിന് ഭാഗമായുള്ള അണുബാധകൾ ഒക്കെ നമുക്ക് കാണാൻ സാധിക്കും. പലപ്പോഴും ആവർത്തിച്ചു വരുമ്പോൾ മാത്രമാണ് രോഗികൾ പ്രമേഹമുണ്ടെന്ന് പോലും സ്ഥിരീകരിക്കുന്നത്. നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളിൽ പലകാരണങ്ങൾകൊണ്ടും അണുബാധകൾ ഉണ്ടാകാം.

രക്തത്തിലെ ഷുഗർനില കൂടിയിരിക്കുന്ന സാഹചര്യം തുടരുമ്പോൾ ശരീരത്തിന്റെ പുറത്തു നിൽക്കുന്ന അണുകളോട് പോരാടാനുള്ള കഴിവ് പതിയെ നഷ്ടമായി തുടങ്ങും. എങ്ങനെയാണ് പ്രമേഹത്തിന് അണുബാധകൾ സാധാരണയായി മാറുന്നത്. മൂത്രാശയം, വൃക്കകൾ,യോനി,മോണ, പാദങ്ങൾ, ചർമം എന്നിങ്ങനെയൊക്കെ അണുബാധകൾ ഉണ്ടാവാം പലപ്പോഴും, ശരീരത്തിൽ പല ഭാഗങ്ങളിൽ ഇത്തരം അണുബാധയുണ്ടാകുന്നത് പ്രമേഹ ങ്ങളുടെ ലക്ഷണമായിരിക്കും. പാദങ്ങൾ, വായ,ഗുഹ്യഭാഗം എന്നിവിടങ്ങളിലെല്ലാം ഇങ്ങനെ അണുബാധകൾ ഉണ്ടാകും.

ഇതിൽ ചൊറിച്ചിലും അസ്വസ്ഥതയും വേദനയും വരെ അനുഭവപ്പെടും. സ്വകാര്യഭാഗങ്ങളിൽ ആണ് അണുബാധ എങ്കിൽ ഇത് പുരുഷന്മാരിലും സ്ത്രീകളിലും സമാനമായി തന്നെയായിരിക്കും. രണ്ടാമത്തെത് എന്നത് മൂത്രാശയസംബന്ധമായ അണുബാധയും പ്രമേഹത്തിന്റെ ഭാഗമായി വരുന്നതും ആണ്. ഇതിൻറെ ഭാഗമായി അണുബാധ കാണപ്പെടുക, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്. എന്നാൽ ഇടയ്ക്കിടെ മൂത്രശങ്ക കഞ്ഞിവെള്ളം പോലെയുള്ള മൂത്രം, മൂത്രത്തിന് രൂക്ഷമായ ഗന്ധം, എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ എല്ലാം മൂത്രാശയ അണുബാധയിൽ കാണുന്നതാണ്.

മൂന്നാമത്തേത് കാൽപ്പാദത്തിൽ വ്രണം ഉണ്ടാവുകയാണ്. അത് പിന്നെ പഴുക്കുകയും ചെയ്യുന്നു. അതും പ്രമേഹത്തിന് മറ്റൊരു സൂചനയാണ്. പലപ്പോഴും പ്രമേഹം അധികരിക്കുമ്പോൾ മാത്രമാണ് ഇത്‌ സംഭവിക്കുന്നത്. ആദ്യമേ ചെറിയ മുറിവ് പൊട്ടല് ഉണ്ടായിരുന്ന ഏതെങ്കിലും ഭാഗങ്ങൾ പിടിച്ചാണ് പ്രേമേഹം ഉണ്ടാവുക. പിന്നെ ഇത്‌ ഗുരുതരമാകുന്നു. അതിനു മുമ്പാണെങ്കിൽ ആൻറിബയോട്ടിക്കുകൾ കൊണ്ട് ഭേദം ചെയ്യപ്പെടാൻ സാധിച്ചേക്കാം. എന്നാലും പറയാൻ സാധിക്കില്ല ഇത്തരത്തിൽ പല ലക്ഷണങ്ങളാണ് പ്രമേഹത്തിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *