നഖങ്ങളിലും ചുണ്ടുകളിലും പ്രകടമാകുന്ന ലക്ഷണങ്ങള്‍ ഇവയൊക്കെ
നഖങ്ങളിലും ചുണ്ടുകളിലും പ്രകടമാകുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത് .വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
കണ്ണിന്റെ അടിയിലെ കറുത്ത പാട് മാറ്റാൻ പുതിനയില മാത്രം മതി.
കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ എന്ന് പറയുന്നത് എല്ലാവരും വളരെയധികം ബുദ്ധിമുട്ടുന്ന ഒരു അവസ്ഥ തന്നെയാണ്. കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകൾ മാറുവാൻ പല മാർഗ്ഗങ്ങളും ചിലർ ഉപയോഗിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പുതിനയില എന്ന് പറയുന്നത്. ദഹന സംബന്ധമായ അസുഖങ്ങൾ അകറ്റുവാനും പനി,ജലദോഷം,ചുമ പോലുള്ള അസുഖങ്ങൾ അകറ്റുവാനും ഒക്കെ പുതിനയില വളരെ നല്ലതാണ്. അതുപോലെ തന്നെ മുഖക്കുരു,വരണ്ട, ചർമം കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ എന്നിവയൊക്കെ മാറ്റാൻ പുതിനയില വളരെയധികം നല്ലതാണ്.
പുതിനയിലയുടെ നീര് ദിവസവും കണ്ണിനുതാഴെ 15 മിനിറ്റ് തേച്ചുപിടിപ്പിക്കുകയാണ് വേണ്ടത്. ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുകയും വേണം. പുതിനയിലയുടെ നീര് അല്പം നാരങ്ങാനീരും ചേർത്ത് ദിവസവും 10 മിനിറ്റെങ്കിലും മുഖത്തിടുന്നത് പാടുകൾ മാറുവാനും വരണ്ട ചർമം ഇല്ലാതാക്കുവാനും ഒക്കെ സഹായിക്കും. മഞ്ഞൾപൊടി ചെറുപയറുപൊടി പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് ദിവസവും 20 മിനിറ്റ് കണ്ണിനുതാഴെ ഇടണം, അങ്ങനെയാണെങ്കിൽ പാട് മാറും. ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുന്നതാണ്. ആഴ്ചകൾ കൊണ്ടു തന്നെ വ്യത്യാസം അറിയാൻ സാധിക്കും.
അതുപോലെ മുട്ടയുടെ വെള്ള പുതിനയിലയുടെ നീര് എന്നിവ ചേർത്ത് കണ്ണിന് താഴെ മസാജ് ചെയ്യുന്നത് കറുത്ത പാട് മാറാൻ വളരെ നല്ലതാണ്. പത്ത് മിനിറ്റ് എങ്കിലും മസാജ് ചെയ്യുവാൻ ശ്രമിക്കുക എന്നുള്ളതാണ്. അടുത്തതായി എന്നുപറയുന്നത് പുതിനയിലയും ആലോവേര ജെല്ലും കൂടി ഉൾപ്പെടുത്തി ഒന്ന് കണ്ണിനുതാഴെ മസാജ് ചെയ്യുക എന്നുള്ളതാണ്. അത് വളരെയധികം മികച്ച ഒരു പ്രതിവിധി തന്നെയാണ് കണ്ണിൻറെ കറുത്ത പാടുകൾ മാറുവാൻ.