എല്ലാ പാടുകളും മാറി വെളുത്തുതുടുക്കും ഇങ്ങനെ ചെയ്താൽ

നമ്മുടെ എല്ലാവരുടെയും സ്വപ്നം ആണ് ശരീരത്തില്‍ ഉള്ള പാടുകളും കുരുക്കളും ഒക്കെ മാറുക എന്നുള്ളതും ശരീരം നല്ല നിറം വെക്കുക എന്നുള്ളതും .ഈ ആഗ്രഹവും ആയി നടക്കുന്നവര്‍ക്ക് വളരെ ഈസിയായി അവരുടെ ആഗ്രഹം സാധിക്കാന്‍ സഹായിക്കുന്ന കുറച്ചു വഴികള്‍ ആണ് ഇന്ന് ഡോക്ടര്‍ നമ്മളെ പരിചയപെടുതുന്നത് .അവ എന്തൊക്കെ എന്ന് കൃത്യമായും വിശദമായ രീതിയിലും അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ഉപ്പ് ശരീരത്തിൽ ഇത്രയും ക്രൂരതകൾ കാണിക്കുമോ

നമ്മൾ ഭക്ഷണങ്ങളിൽ അധികമായി ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. നമ്മൾ ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് സ്വാദ് വർധിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്. നാം കടകളിൽ നിന്നും വാങ്ങിക്കാറുള്ള ഭക്ഷ്യങ്ങളിൽ ധാരാളമായി ഉപ്പ് അടങ്ങിട്ടുണ്ട്. എന്നാൽ ഉപ്പിനെ കുറിച്ച് അറിയേണ്ടത് വളരെ അത്യാവശ്യമാണ്. ഉപ്പ് ശരീരത്തിനു ഹാനീകരമാണോ എന്ന് പലർക്കും സംശയമുണ്ടാവാം. യഥാർത്ഥത്തിൽ ഉപ്പിൽ രണ്ട് ധാതുക്കളാണ് അടങ്ങിട്ടുള്ളത്. ഇതിൽ തന്നെ നാല്പതു ശതമാനം സോഡിയവും, 60 ശതമാനം ക്ലോറൈഡുമാണ്. ഉപ്പ് അമിതമായി കഴിക്കുമ്പോൾ ശരീരത്തിനെ ദോഷകരമായി ബാധിക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന സോഡിയമാണ്.

ഉപ്പ് ചെയ്യുന്ന ദോഷങ്ങൾ പ്രെത്യകിച്ചും നമ്മളുടെ ഹൃദയത്തോടെ ചെയ്യുന്ന ക്രൂരതകൾ ചില്ലറയല്ല. ധാരാളം ഉപ്പിന്റെ അംശം ശരീരത്തിലെത്തുമ്പോൾ രക്തസമ്മർദ്ദം വർധിക്കാനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയുന്നു. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം രക്തപ്രവാഹത്തിൽ വളരെയധികം നേരം വെള്ളം കെട്ടിനിൽക്കാൻ കാരണമാക്കുന്നു. ഇതുമൂലം രക്തകുഴകളിലൂടെ ഓടുന്ന രക്തത്തിന്റെ അളവ് വർധിക്കുകയും രക്തസമ്മർദ്ദം ഉണ്ടാവാനും സാധ്യത ഏറെയാക്കുന്നു. അമിതമായി സോഡിയം ഹൃദയത്തിൽ ചെല്ലുന്നത് ഹൃദയത്തെ മാത്രമല്ല ശരീരത്തെ മുഴുവനായും ബാധിക്കുന്നതാണ്.

അതിൽ ഏറ്റവും നല്ല ഉദാഹരണമാണ് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ വർധിക്കാൻ കാരണമാക്കുന്നു. വൃക്കകളിൽ കല്ല് ഉണ്ടാവാൻ പ്രധാന കാരണക്കാരൻ സോഡിയമാവുന്നു. കൂടാതെ നമ്മളുടെ ജീവിതത്തിൽ ഇന്ന് വരെ കേൾക്കാത്ത രോഗങ്ങൾക്ക് ഇവ കാരണക്കാരനാകുന്നു. കരളിന്റെ ആരോഗ്യം തകർക്കാനും കരൾ രോഗമുണ്ടാവും ഉപ്പ് ഒരു കാരണക്കാരനാകുന്നു. ശരീരത്തിൽ സോഡിയത്തിന്റെ അളവ് വർധിച്ചു കഴിഞ്ഞാൽ പക്ഷാഘാതം പോലെയുള്ള പ്രശ്നങ്ങൾക്ക് ഇവ വഴിയൊരുക്കുന്നു. ജീവനു വരെ അപായം ഉണ്ടാവാൻ സാധ്യത ഏറെയാണ്.

ഉപ്പ് മൂലം ശരീരത്തിൽ ഫ്ലൂയിഡ് കെട്ടികിടക്കാൻ വഴിയൊരുക്കുന്നു. ഇത് അമിത വണ്ണത്തിന് കാരണക്കാരനാക്കുന്നു. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന പഴചൊല്ല് നമ്മൾ കെട്ടിട്ടുണ്ടാവും. ഉപ്പ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുമ്പോൾ അമിതമായി വെള്ളം കുടിക്കാനുള്ള പ്രവണത നമ്മളിൽ ഉണ്ടാവുന്നതാണ്. വളരെയധികം വെള്ളം കുടിക്കുന്നത് മൂത്രശങ്കയും വർധിപ്പിക്കും. എന്നാൽ മറുവശത്ത് വെള്ളം വളരെ കുറഞ്ഞ അളവിൽ കുടിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് പരമാവധി വർധിപ്പിക്കാൻ കാരണമാകും.

അതുകൊണ്ട് തന്നെ കടകളിൽ നിന്നും ഭക്ഷണങ്ങൾ വാങ്ങി കഴിക്കുമ്പോൾ ഉപ്പിന്റെ അംശം പ്രധാനമായും നോക്കേണ്ടതാണ്. അതുമാത്രമല്ല വീടുകളിൽ പാചകം ചെയ്യുമ്പോൾ ഉപ്പ് ഉപയോഗിക്കുന്നതിന്റെ അളവ് പരമാവധി കുറയ്ക്കാൻ ശ്രെമിക്കുക. എന്നാൽ ഉപ്പ് ഇടാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ യാതൊരു രുചിയുമുണ്ടാവില്ല. അതുകൊണ്ടാണ് ഉപ്പിന്റെ അളവ് കുറച്ചു കൊണ്ട് മാത്രം ഭക്ഷണം പാകം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *