സ്ത്രീകളുടെ ഓവറിയിലെ എല്ലാത്തരം മുഴകളും ചുരുങ്ങി പോകാൻ

ഒവറിയില്‍ ഉണ്ടാകുന്ന മുഴ പല സ്ത്രീകളും ഇന്ന് നേരിടുന്ന ഒരു പ്രശ്നം ആണ് .ഈ പ്രശ്നം തുടങ്ങുമ്പോ തന്നെ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവ ഉണ്ടായിക്കഴിഞ്ഞ എങ്ങനെ പരിഹരിക്കാം എന്നിങ്ങനെയുള്ള എല്ലാ വിഷയങ്ങളും വിശദമായിത്തന്നെ പങ്കുവെക്കുക ആണ് ഡോക്ടര്‍ അശ്വിന്‍ അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒലിവെണ്ണ ഉപയോഗിക്കുക

ആരോഗ്യം സൗന്ദര്യം വർധിപ്പിക്കാൻ പലരും വിപണികളിൽ ലഭ്യമാക്കുന്ന പല തരത്തിലുള്ള എണ്ണകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഒലിവെണ്ണയുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാവില്ല. ആരോഗ്യത്തിന്റെ കാര്യത്തിലാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തിലാണെങ്കിലും എന്നും മുന്നിൽ നിൽക്കുന്നത് ഒലിവെണ്ണയാണ്. കൂടാതെ പല രോഗങ്ങളും ചെറുക്കാനുള്ള കഴിവും കൂടി ഒലിവെണ്ണയ്ക്കുണ്ട്. ഹൃദയ സംബന്ധമായ പല പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒലിവെണ്ണയ്ക്ക് കഴിയുമെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. ഒലിവെണ്ണ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലതാണെന്നു ഹാർവാർഡ് മെഡിക്കൽ സ്കൂളാണ് റിപ്പോർട്ട്‌ ചെയ്യുന്നത്.

പേര് പോലെ തന്നെ ഒലിവ് ഓയിൽ എന്നത് ഒലിവിൽ നിന്നും വേർതിരിച്ചു എടുക്കുന്ന ഓയിലാണ്. സാധാരണയായി ഈ എണ്ണ പാചക ഉപയോഗങ്ങൾക്കും സാലഡുകൾക്കുമാണ് ഉപയോഗിക്കാറുള്ളത്. കൂടാതെ സൗന്ദര്യ വർധനവിനും ഒലിവ് ഓയിൽ പലരും ഉപയോഗിക്കാറുണ്ട് എന്നതാണ് മറ്റൊരി വസ്തുത. ഇന്ന് പല തരത്തിലുള്ള ഒലിവ് എണ്ണകൾ ഉണ്ട്. എക്സ്ട്രാ വേർജിൻ ഒലിവ് ഓയിൽ, വേർജിൻ ഓയിൽ, ശുദ്ധമായ ഓയിൽ, ഒലിവ് പൊമേസ് ഓയിൽ എന്നിവയാണ് പ്രധാനമായുമുള്ളത്.

ഇതിൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള എണ്ണകളിൽ ഒന്നാണ് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ. എന്നാൽ പ്രെസ്സ് ചെയ്തതിന് ശേഷം വരുന്ന അവശിഷ്ടങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നതും ഏറ്റവും കുറഞ്ഞ ഗുണനിലവാരമുള്ളതുമായ ഓയിലാണ് റിഫൈൻഡ് ഒലിവ് ഓയിലും പൊമേസ് ഒലിവ് ഓയിലും. ഒലിവെണ്ണയിൽ പല രോഗ സാധ്യതകൾ കുറയ്ക്കുമെന്ന് കണ്ടെത്തിട്ടുണ്ട്. ഒലിവ് ഓയിലിൽ മൊണോസാച്ചുറേറ്റഡ് ഫാറ്റി അസിഡ് ഉള്ളതിനാൽ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സാധിക്കുന്നതാണ്. ശരീരത്തിൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കൂടുതലാണെങ്കിൽ പല രോഗങ്ങൾ ഉണ്ടാവാൻ സാധ്യതകൾ ഏറെയാണ്.

എക്സ്ട്രാ വിർജിൻ ഓയിലുകളിൽ ആന്റിഓക്സിടുകളുടെ സാനിധ്യമുള്ളതിനാൽ വീക്കം കുറയ്ക്കാൻ സാധിക്കുന്നതാണ്. ക്യാൻസറിന് കാരണക്കാരൻ ആകുന്ന ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡറ്റീവ് നാശം കുറയ്ക്കാൻ ഈ എണ്ണയ്ക്ക് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നമ്മൾ പലപ്പോഴും നോക്കിയ കാര്യമാണ് ഹൃദയ ആരോഗ്യത്തിന് ഏറ്റവും മികച്ചത് ഒലിവ് ഓയിലുകളാണ്. കൊളസ്ട്രോൾ തടയുകയും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ ഒലിവെണ്ണയ്ക്ക് പ്രേത്യക കഴിവാണ് ഉള്ളത്. അതുകൊണ്ട് ഭക്ഷണങ്ങളിൽ ഒലിവ് എണ്ണകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

പലർക്കും ഉണ്ടാവുന്ന മറ്റൊരു സംശയമാണ് ഒലിവെണ്ണ ശരീര ഭാരം വർധിപ്പിക്കുമോ എന്ന്. നമ്മൾ ദിനപ്രതി കഴിക്കുന്ന ഭക്ഷണത്തിൽ എത്രമാത്രം കലോറി വ്യായാമത്തിലൂടെ എരിച്ചു കളയുന്ന കാര്യം നിങ്ങൾക്ക് അറിയാമോ. നിങ്ങൾക്ക് ആവശ്യമുള്ളതിനെക്കാളും കലോറി കൂടുതലാണെങ്കിൽ ശരീരഭാരം വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഒലിവ് എണ്ണ ഉപയോഗിക്കുന്നത് ശരീരഭാരത്തെ നിയന്ത്രിച്ചു നിർത്താൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *