അരക്കെട്ടൊലെ കൊഴുപ്പും ,തടിയും കുറയാൻ ഒരാഴ്ച രാത്രി ഇങ്ങനെ ചെയ്തുനോക്കു

തടിയും വയറും കുറയാന്‍ വേണ്ടി പഠിച്ച പണി പതിന്റെട്ടും പയറ്റുന്നവര്‍ ആണ് നാം പലരും .പക്ഷെ എത്രയൊക്കെ ശ്രമിച്ചാലും വയറും അതുപോലെ തന്നെ വയറിന്റെ താഴെ ഭാഗത്ത്‌ ടയര്‍ പോലെ കെട്ടികിടക്കുന്ന കൊഴുപ്പും കുറയാറില്ല ഈ സാഹചര്യത്തില്‍ .ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള വളരെ ഈസി ആയ ഹെല്‍ത്തി ആയിട്ടുള്ള മാര്‍ഗം പരിചയപെടുത്തുക ആണ് ഡോക്ടര്‍ ബിബിന്‍ അദ്ധേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കാം അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

പേൻ ശല്യം ഒഴിവാക്കാൻ ചില നാടൻ പ്രയോഗങ്ങൾ

ഒട്ടുമിക്ക പേരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പേൻ ശല്യം. പേൻ ശല്യം പ്രധാനമായി ഉണ്ടാവുന്നത് വൃത്തിയില്ലാത്ത തലമുടികളിലാണ് ഉണ്ടാവാറുള്ളത്. സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടു വരുന്നത്. കൂടാതെ കുട്ടികളിലും ഈ ശല്യമുണ്ടാവാറുണ്ട്. മറ്റ് കുട്ടികളിൽ നിന്ന് പേൻ കയറിയേക്കാം. തലയോട്ടിയിൽ നിന്ന് രക്തമൂറ്റി കുടിക്കുന്നതാന്ന് പേനുകളുടെ പ്രധാന ശല്യം. അതുകൊണ്ട് ഈ പ്രശ്നത്തെ ചെറുതായി കാണരുത്. പേൻ ശല്യം ഒഴിവാക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ നോക്കാം.

പേൻ ശല്യം ഒഴിവാക്കാൻ ഏറ്റവും മികച്ച മരുന്നാണ് വേപ്പെണ്ണ. കുറച്ച് വേപ്പെണ്ണ ചൂടാക്കി തലയോട്ടിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂർ ഈ എണ്ണ തലയിൽ ഉണ്ടാവാൻ അനുവദിക്കുക. ശേഷം ചീപ്പ് ഉപയോഗിച്ച് ഒരു ഭാഗത്ത് നിന്ന് വകഞ്ഞ് നന്നായി ചീകുക. ഇത് കഴിഞ്ഞാൽ ഏതെങ്കിലും ഹെർബൽ ശാബൂ ഉപയോഗിച്ച് നന്നായി മുടി കഴുകുക. പേൻ ശല്യം പൂർണമായി ഒഴിവാക്കാൻ ഏറ്റവും മികച്ച മാർഗമാണിത്.

പേൻ അകറ്റാനുള്ള മറ്റൊരു നല്ല മരുന്നാണ് ബേബി ഓയിൽ. നിരവധി സവിശേഷതകൾ ബേബി ഓയിലിൽ ഉണ്ട്. ബേബി ഓയിൽ തലയിൽ തേച്ചുപിടിപ്പിച്ചു ഒരു രാത്രി മുഴുവൻ വെക്കുക. ശേഷം രാവിലെ എഴുന്നേറ്റ് മുടി ചീകുക. ശേഷം ശംബൂ ഉപയോഗിച്ച് തലമുടി കഴുക. ഇതുവഴി പേൻ ശല്യം പൂർണമായി ഒഴിവാക്കാം.

തലയിൽ ഉണ്ടാവുന്ന ചൊറിച്ചിൽ, പേൻ ശല്യം എന്നിവയെ ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗമാണ് ബക്കിങ് സോഡാ. കുറച്ച് ബക്കിങ് സോഡാ നിങ്ങളുടെ കണ്ടീഷണറായി ചേർത്ത് കലർത്തി തലയിൽ പുരട്ടുക. മുപ്പതു മിനിറ്റ് കഴിഞ്ഞാൽ തലമുടി ചീകി പേനുകളെ നീക്കം ചെയ്യാം. ശേഷം ശംബൂ ഉപയോഗിച്ച് തലമുടി കഴുകി കണ്ടീഷണർ ഉപയോഗിച്ച് വൃത്തിയാക്കുക. നമ്മളുടെ നിത്യജീവിതത്തിൽ ഭക്ഷണങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാൽ വെളുത്തുള്ളി ഭക്ഷണത്തിൽ മാത്രമല്ല മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ ചതച്ച് നാരങ്ങ നീരുമായി കലർത്തി തലയോട്ടിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞാൽ ചീപ്പ് ഉപയോഗിച്ച് ചീകി ശംബൂ ഇട്ട് മുടി കഴുകാവുന്നതാണ്.

വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പേനുകളുടെ ശല്യം ഒഴിവാക്കാൻ കഴിയുന്നു. ശീരോചർമ്മത്തിൽ അധിക എണ്ണ, സെമ്പം തുടങ്ങിയവ അടിഞ്ഞു കൂടുന്നത് തടയാൻ നാരങ്ങനീര് സഹായിക്കുന്നു. കൂടാതെ മുടിയുടെ ആരോഗ്യത്തിനും ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *